
ബിഗ് ബോസ് ഹൗസിൽ ടിക്കറ്റ് ടു ഫിനാലെ ടാസ്കുകൾ പുരോഗമിക്കുകയാണ്. ടിക്കറ്റ് ടു ഫിനാലെ ടാസ്കിൽ വിജയിക്കുന്നയാൾക്ക് നേരിട്ട് ഫൈനലിലെത്താൻ കഴിയും. അതുകൊണ്ടുതന്നെ ഈ സീസണിൽ ഇതുവരെ കണ്ടതിൽ ഏറ്റവും വലിയ പോരാട്ടമാണ് മത്സരാർത്ഥികൾക്കിടയിൽ നടക്കുന്നത്. ഇതിനിടെ മത്സരാര്‍ഥികള്‍ തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങളും വർധിച്ചിട്ടുണ്ട്. അത്തരത്തിലുള്ള ഒരു തർക്കമാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. ഷാനവാസും നെവിനും തമ്മിലുള്ള തർക്കത്തിന്റെ വീഡിയോ ആണിത്.
തര്‍ക്കത്തിനൊടുവില്‍ ഷാനവാസിന് ദേഹാസ്വാസ്ഥ്യവും തളര്‍ച്ചയും അനുഭവപ്പെട്ടതായും ആശുപത്രിയിലേക്ക് മാറ്റിയതായുമാണ് വിവരം. കിച്ചണ്‍ ടീമുമായി നടന്ന നീണ്ടുനിന്ന തര്‍ക്കത്തിനൊടുവിലായിരുന്നു സംഭവം. ആദ്യം കണ്‍ഫെഷന്‍ റൂമില്‍ ഡോക്ടര്‍മാര്‍ പരിശോധിച്ചതിന് ശേഷമാണ് ഷാനവാസിനെ ആശുപത്രിയിലേക്ക് മാറ്റിയത്. സംഭവത്തിനു പിന്നാലെ നെവിനെ കണ്‍ഫെഷന്‍ റൂമിലേക്ക് വിളിപ്പിക്കുന്നുണ്ട്. ഇതിനു ശേഷം ഷാനവാസിനെ ആശുപത്രിയിലാക്കിയെന്നും തിരിച്ചെത്തി ബാക്കി പറയാമെന്നും ബിഗ് ബോസ് പറയുന്നുണ്ട്.