ഓരോരുത്തരുടെയും പിന്നാലെ നടന്ന് പ്രകോപിപ്പിച്ച് ഷാനവാസ്; എതിർത്ത് ലക്ഷ്മിയും ബിന്നിയും | Bigg Boss

"എന്തിനാണ് 'എടീ.. പോടി..' എന്ന് വിളിക്കുന്നത്? അത് പാടില്ല, എനിക്ക് ഇത് പറഞ്ഞുകൊടുക്കാനേ പറ്റൂ, നന്നാക്കേണ്ട ഉത്തരവാദിത്തം തൻ്റെ തലയിലല്ല" - ലക്ഷ്മി
Shanavas
Published on

ഷാനവാസിനെതിരായ ജയിൽ നോമിനേഷൻ്റെ പശ്ചാത്തലത്തിൽ ലക്ഷ്മിയുമായി വലിയ തർക്കമുണ്ടായിരുന്നു. ഷാനവാസിനെതിരെ വിമർശനവുമായി ലക്ഷ്മി. എന്തിനാണ് അനാവശ്യമായി 'എടീ പോടി'യെന്ന് വിളിക്കുന്നത് എന്ന് ലക്ഷ്മി ഷാനവാസിനോട് ചോദിച്ചു. ഇതിൻ്റെ വിഡിയോ ഏഷ്യാനെറ്റ് പുറത്തുവിട്ടു.

യൂണിഫോം ധരിച്ച് ജയിലിൽ നിന്ന് അകത്തേക്ക് വരുമ്പോഴാണ് ലക്ഷ്മിയുമായി ഷാനവാസ് ഉടക്കിയത്. ഇതിനിടെ ‘പോടി, പോടി’ എന്ന് വിളിച്ചുകൊണ്ട് ഷാനവാസ് നടന്നു പോവുകയായിരുന്നു. തന്നെ അങ്ങനെ വിളിക്കരുതെന്ന് ലക്ഷ്മി പലതവണ പറഞ്ഞെങ്കിലും ഷാനവാസ് വീണ്ടും ആവർത്തിച്ചു.

ഷാനവാസിനെതിരെ ആദിലയും നൂറയും ഒരുമിച്ചിരുന്ന് സംസാരിക്കുന്നതും വിഡിയോയിൽ ഉണ്ട്. ഷാനവാസ് ഒരു മെയിൽ ഷോവനിസ്റ്റാണെന്ന് നൂറ പറയുന്നു. ഇത് ആദില അംഗീകരിക്കുന്നു. പിന്നാലെ ബിന്നിയെയും ഷാനവാസ് പ്രകോപിപ്പിക്കുന്നുണ്ട്. താങ്കളെ ഒരു മനുഷ്യനായിപ്പോലും ഞാൻ കാണുന്നില്ലെന്ന് ബിന്നി പറയുന്നു. ഇതെല്ലാം ആദിലയും നൂറയും മാറിയിരുന്ന് കാണുന്നു. ‘തെറ്റ് ആര് ചെയ്താലും അപ്പോൾ തന്നെ പ്രതികരിക്കണം, അത് അനുമോൾ ആണെങ്കിലും’ എന്ന് ആദില നൂറയെ ഉപദേശിക്കുന്നു.

'എടി' വിളിയിൽ പിന്നീട് ലക്ഷ്മിയും നെവിനും ചേർന്നുള്ള ചർച്ചയാണ്. 'താൻ എടാ എന്ന് ആരെയും വിളിക്കാറില്ലെന്നും അങ്ങനെ ചെയ്യുന്നത് ശരിയല്ലെന്നും ലക്ഷ്മി പറയുന്നു. ഇവിടെയും ഷാനവാസ് പ്രകോപനവുമായി എത്തുന്നു. തനിക്ക് ഇത് പറഞ്ഞുകൊടുക്കാനേ പറ്റൂ എന്നും നന്നാക്കേണ്ട ഉത്തരവാദിത്തം തൻ്റെ തലയിലല്ല എന്നും ലക്ഷ്മി പറയുന്നു.

Related Stories

No stories found.
Times Kerala
timeskerala.com