
തിരുവനന്തപുരം: ഷാജി എന്‍. കരുണിന്റെ വേര്‍പാട് ഇന്ത്യന്‍ ചലച്ചിത്ര രംഗത്തിന് വലിയ നഷ്ടമാണെന്ന് സിപിഎം അഖിലേന്ത്യ ജനറല്‍ സെക്രട്ടറി എം.എ. ബേബി.
സംവിധായകന്‍ എന്നുള്ള നിലയിലുള്ള അംഗീകാരത്തിനും സ്വീകാര്യതയ്ക്കും പുറമേ ഛായാഗ്രാഹകനെന്ന നിലയില്‍ അവിതര്‍ക്കിത പ്രാഗത്ഭ്യം ഉണ്ടായിരുന്നയാളാണ് ഷാജി എന്‍.കരുണെന്നും എം.എ. ബേബി അനുസ്മരിച്ചു.
നമുക്കറിയുന്നതുപോലെ അദ്ദേഹം മലയാളത്തിലെ ഏറ്റവും മികച്ച ചലച്ചിത്രകാരന്മാരില്‍ ഒരാളാണ്.ഇന്ത്യന്‍ ചലച്ചിത്ര രംഗത്തിനുതന്നെ വലിയ നഷ്ടമാണ് അദ്ദേഹത്തിന്റെ വേര്‍പാടെന്നും ദുഃഖവും അനുശോചനവും അറിയിക്കുന്നതായും എം.എ. ബേബി അറിയിച്ചു.