

തിരുവനന്തപുരം: ഷാജന്‍ സ്‌കറിയ നൽകിയ പരാതിയില്‍ പി വി അന്‍വര്‍ എംഎല്‍എക്കെതിരെ കേസെടുത്ത് പൊലീസ്. സോഷ്യൽ മീഡിയയിലൂടെ അപകീര്‍ത്തിപ്പെടുത്തിയെന്ന പരാതിയിലാണ് കേസ്. എരുമേലി പൊലീസാണ് അന്‍വറിനെതിരെ കേസെടുത്തിരിക്കുന്നത്.
മറുനാടന്‍ മലയാളി എന്ന യൂട്യൂബ് ചാനലിലൂടെ സംപ്രേക്ഷണം ചെയ്ത വാര്‍ത്തകള്‍ പിവി അന്‍വര്‍ എഡിറ്റ് ചെയ്ത് മതസ്പര്‍ദ്ധ ഉളവാക്കുന്ന വിധം പ്രചരിപ്പിച്ചെന്ന് പരാതിയില്‍ പറയുന്നു. ബിഎന്‍സ് ആക്ട് 196, 336, 340, 356 തുടങ്ങിയ വകുപ്പുകള്‍ ആണ് ചുമത്തിയിരിക്കുന്നത്.