
കൊച്ചി : താമരശേരി ഷഹബാസ് വധക്കേസിൽ പ്രതികളായ ആറ് വിദ്യാർത്ഥികൾക്കും ജാമ്യം അനുവദിച്ച് ഹൈക്കോടതി. ഉപാധികളോടെയാണ് ജാമ്യം നൽകിയത്. (Shahbaz murder case)
അൻപതിനായിരം രൂപയുടെ ബോണ്ട് നൽകണം, അന്വേഷണവുമായി സഹകരിക്കുമെന്ന് മാതാപിതാക്കൾ സത്യവാങ്മൂലം നൽകണം, സാക്ഷികളെ സ്വാധീനിക്കരുത്, സമാന കുറ്റകൃത്യം ആവർത്തിക്കരുത്, രാജ്യം വിടാൻ പാടില്ല, ക്രിമിനൽ സ്വഭാവം ഉള്ള ആളുകളുമായി സമ്പർക്കം ഉണ്ടാകാൻ അനുവദിക്കരുത് എന്നിവയാണ് ഉപാധികൾ.
വിദ്യാർഥികൾ ഒബ്‌സർവേഷൻ ഹോമിൽ തുടരുന്നത് ബാലനീതി നിയമത്തിനെതിരാണെന്ന് കോടതി നിരീക്ഷിച്ചു. ഇവരെ ഇവിടെ നിന്ന് വിട്ടയക്കും.