
കൊച്ചി : താമരശേരിയിൽ വിദ്യാർത്ഥികളുടെ ക്രൂര മർദ്ദനത്തിനിരയായി പത്താം ക്ലാസ് വിദ്യാർത്ഥി ഷഹബാസ് കൊല്ലപ്പെട്ട സംഭവത്തിൽ ഹൈക്കോടതി ഇന്ന് പ്രതികളുടെ ജാമ്യ ഹർജിയിൽ വിധി പറയും.(Shahbaz murder case)
കേസിൽ ആറ് പ്രതികളാണ് ഉള്ളത്. ക്രിമിനൽ സ്വഭാവമുള്ള കുട്ടികൾക്ക് ജാമ്യം നൽകരുതെന്നാണ് ഷഹബാസിൻ്റെ പിതാവ് ആവശ്യപ്പെട്ടിരുന്നത്. ഇത് ഗൗരവകരമായ കുറ്റകൃത്യം ആണെന്നാണ് കോടതിയും നിരീക്ഷിച്ചത്.