കോഴിക്കോട് : താമരശേരി ഷഹബാസ് വധക്കേസ് പ്രതികൾ പ്ലസ്‌വൺ പ്രവേശനം നേടി. ഇവർക്ക് അഡ്മിഷൻ ലഭിച്ചത് താമരശ്ശേരി ഗവൺമെൻറ് വൊക്കേഷൻ ഹയർ സെക്കൻഡറി സ്കൂളിലും കോഴിക്കോട് നഗരപരിധിയിലെ സ്കൂളുകളിലുമാണ്. (Shahbaz murder case)
ഈ തീരുമാനം തെറ്റായ സന്ദേശം നൽകുമെന്നാണ് ഷഹബാസിൻ്റെ പിതാവ് പറഞ്ഞത്. അതേസമയം, സ്‌കൂളിന് മുന്നിൽ കെ എസ് യു -എം എസ് എഫ് പ്രതിഷേധമുണ്ടായി.
ഹൈക്കോടതി നിർദേശമനുസരിച്ച് രാവിലെ പത്തിനാണ് പ്രതികളെ പുറത്തിറക്കിയത്. സംഘർഷ സാധ്യത പരിഗണിച്ച് സ്ഥലത്ത് വൻ പോലീസ് സന്നാഹം ഉണ്ടായിരുന്നു.