ഡല്‍ഹി : രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ആരോപണങ്ങളില്‍ മൗനം തുടർന്ന് ഷാഫി പറമ്പില്‍ എംപി. വിവാദങ്ങള്‍ക്ക് പിന്നാലെ ഡല്‍ഹിയിലെ ഫ്‌ളാറ്റിന് മുന്നില്‍ കാത്തുനിന്ന മാധ്യമങ്ങൾക്ക് മുഖം കൊടുക്കാതെ ഷാഫി ബിഹാറിലേക്ക് പോയി. ബിഹാറിലെ വോട്ടര്‍ അധികാര്‍ യാത്രയില്‍ പങ്കെടുക്കാനാണ് തിരക്കിട്ട യാത്ര എന്നാണ് വിശദീകരണം.
വിവാദ വിഷയങ്ങളില്‍ രാഹുലിനെ ഷാഫി സംരക്ഷിച്ചെന്ന തരത്തില്‍ കോണ്‍ഗ്രസിനുള്ളില്‍ തന്നെ പ്രതിഷേധം ഉടലെടുത്തിട്ടുണ്ട്. പാലക്കാട്ടെ ഒരു വിഭാഗം കോണ്‍ഗ്രസ്, യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഇക്കാര്യത്തില്‍ അസ്വസ്ഥരാണെന്നും പറയപ്പെടുന്നു.
പാലക്കാട് നിന്ന് രാജിവെച്ച് വടകരയില്‍ നിന്ന് ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ ഷാഫിയാണ് രാഹുലിനെ സ്ഥാനാര്‍ഥിയാക്കാന്‍ നിര്‍ദേശിച്ചത്.