
പാലക്കാട് : ലൈംഗിക ആരോപണങ്ങൾ ഉയർന്ന സാഹചര്യത്തിൽ ആകെ വലഞ്ഞ് നിക്കുന്ന രാഹുൽ മാങ്കൂട്ടത്തിലിനെ വീണ്ടും പാലക്കാടെത്തിക്കാൻ ശ്രമിച്ച് ഷാഫി പറമ്പിൽ എം പി. അദ്ദേഹത്തിൻ്റെ നേതൃത്വത്തിൽ എ ഗ്രൂപ്പ് യോഗം ചേർന്നുവെന്നാണ് വിവരം. (Shafi Parambil supports Rahul Mamkootathil)
ഇത് കെ പി സി സി ജനറൽ സെക്രട്ടറി സി ചന്ദ്രൻ്റെ വീട്ടിൽ ആയിരുന്നു. രാഹുലിനെ വിവിധ സംഘടനകൾ, ക്ലബ്ബുകൾ, അസോസിയേഷനുകൾ എന്നിവയുടെ പരിപാടികളിൽ പങ്കെടുപ്പിക്കാനാണ് നീക്കമെന്നാണ് വിവരം.
മണ്ഡലത്തിൽ നിന്നും ഏറെനാൾ വിട്ടുനിന്നാൽ അത് പ്രതിസന്ധിയാകുമെന്നാണ് വിലയിരുത്തൽ. യോഗം ചേർന്നത് ഇന്നലെയാണ്. അതേസമയം, മാധ്യമങ്ങളുടെ ചോദ്യങ്ങളോട് എം പി പ്രതികരിച്ചില്ല. സ്വകാര്യ പരിപാടിയിൽ പങ്കെടുക്കാനായി എത്തിയെന്നാണ് അദ്ദേഹം പറഞ്ഞത്.