കോഴിക്കോട് : ഷാഫി പറമ്പിൽ എം പിയെ വടകരയിൽ വച്ച് ഡി വൈ എഫ് ഐ പ്രവർത്തകർ തടഞ്ഞ സംഭവത്തിൽ ശക്തമായ പ്രതിഷേധം നടത്തുമെന്ന് യു ഡി എഫ്. ഇന്നും പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കും. (Shafi Parambil MP was stopped by DYFI)
ഇന്നലെ വടകരയിൽ നടത്തിയ പ്രതിഷേധം സംഘർഷത്തിലാണ് കലാശിച്ചത്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി വിപി ദുല്‍ഖിഫിലിന് മർദ്ദനമേറ്റിരുന്നു. കെ കെ രമയും പ്രവർത്തകരും നടത്തിയ മാർച്ചിൽ ഉന്തും തള്ളുമുണ്ടായി.