തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ വിദ്യാഭ്യാസ പദ്ധതിയായ പിഎം ശ്രീയിൽ കേരളം പങ്കുചേരാനുള്ള തീരുമാനത്തെ വിമർശിച്ച് വടകര എം.പി. ഷാഫി പറമ്പിൽ. മുഖ്യമന്ത്രി പിണറായി വിജയനെയും സിപിഎമ്മിനെയും രൂക്ഷമായി പരിഹസിച്ചുകൊണ്ട് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റ് പങ്കുവെച്ചു.(Shafi Parambil MP mocks CPM and CPIM on PM SHRI scheme )
ഷാഫി പറമ്പിലിന്റെ പരിഹാസം: "സിപിഎമ്മിന്റെയും സിപിഐഎമ്മിന്റെയും 'ശ്രീ' പിഎമ്മും ബിജെപിയും തന്നെയാണ്. സിപിഐ അല്ല," എന്നായിരുന്നു ഷാഫി പറമ്പിൽ കുറിച്ചത്.
നേരത്തെയും കോൺഗ്രസ് നേതാക്കൾ പിഎം ശ്രീ വിഷയത്തിൽ സർക്കാരിനെതിരെ പരിഹാസവുമായി രംഗത്തെത്തിയിരുന്നു. രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ: 'ഇതുവരെ ശ്രീ വിജയൻ, ഇനി മുതൽ വിജയൻ ശ്രീ' എന്നാണ് ഫേസ്ബുക്ക് കുറിപ്പിലൂടെ രാഹുൽ മാങ്കൂട്ടത്തിൽ മുഖ്യമന്ത്രിയെ പരിഹസിച്ചത്. 'ശ്രീ.പി.എം ശ്രിന്താബാദ്' എന്ന പരിഹാസവും അദ്ദേഹം സിപിഎമ്മിനെതിരെ ഉന്നയിച്ചു.
ബിനു ചുള്ളിയിൽ: മുഖ്യമന്ത്രിയും പ്രധാനമന്ത്രിയുമൊത്തുള്ള ചിത്രം പങ്കുവെച്ചുകൊണ്ട് യൂത്ത് കോൺഗ്രസ് നേതാവ് ബിനു ചുള്ളിയിൽ "ഒരുവൻ സർവ്വതും സ്വന്തമാക്കിയാലും അവന്റെ ആത്മാവിനെ നഷ്ടപ്പെടുത്തിയിട്ട് എന്തു കാര്യം" എന്ന ചോദ്യമാണ് ഉയർത്തിയത്. സിപിഐയുടെ കടുത്ത എതിർപ്പ് അവഗണിച്ചുകൊണ്ട് പദ്ധതിയിൽ ഒപ്പിട്ട സർക്കാർ നടപടി മുന്നണിയിലും പ്രതിപക്ഷത്തും വലിയ രാഷ്ട്രീയ കോളിളക്കമാണ് സൃഷ്ടിച്ചിരിക്കുന്നത്.