തിരുവനന്തപുരം : മുഖംമൂടി ധരിപ്പിച്ചും കയ്യാമം വച്ചും കെ എസ് യു പ്രവർത്തകരെ കോടതിയിൽ ഹാജരാക്കിയ വടക്കാഞ്ചേരി സി ഐ ഷാജഹാനെ സ്ഥലംമാറ്റിയ സംഭവത്തിൽ പ്രതികരിച്ച് ഷാഫി പറമ്പിൽ എം പി. ഇയാളെ സ്ഥലംമാറ്റി ഓമനിക്കുകയല്ല വേണ്ടതെന്നാണ് അദ്ദേഹം പറഞ്ഞത്. (Shafi Parambil MP against Police)
പിരിച്ചു വിട്ട് ശിക്ഷിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഷാജഹാൻ ഒരു ഏരിയ സെക്രട്ടറി പെരുമാറുന്നതിലും മോശമായി രാഷ്ട്രീയ പക്ഷപാതത്തോടെയാണ് ഇടപെട്ടതെന്നും, കൊടി സുനിക്ക് രണ്ടെണ്ണം വീശാനും ടച്ചിങ്‌സും കൊടുത്ത സർക്കാർ സംവിധാനങ്ങളാണ് കെഎസ്‌യു പ്രവർത്തകരെ മുഖംമൂടി ധരിപ്പിച്ച് കോടതിയിൽ കൊണ്ടുപോയതെന്നും ഷാഫി വിമർശിച്ചു.