Description
Digital Voice of Kerala
Wednesday, March 11, 2026

Digital Voice of Kerala
HomeKerala'ചെറിയൊരു അവധാനത ഉണ്ടായി, ഷാഫി നല്ല കുട്ടിയാണ്, പ്രതീക്ഷയുള്ള നേതാവാണ്': കുറ്റ്യാടിയിലെ...

‘ചെറിയൊരു അവധാനത ഉണ്ടായി, ഷാഫി നല്ല കുട്ടിയാണ്, പ്രതീക്ഷയുള്ള നേതാവാണ്’: കുറ്റ്യാടിയിലെ വിവാദത്തിൽ മുല്ലപ്പള്ളി രാമചന്ദ്രൻ | Shafi Parambil

🎙️ Latest Podcast

കോഴിക്കോട്: കുറ്റ്യാടിയിലെ വേദിയുണ്ടായ അസ്വാഭാവിക സംഭവങ്ങളിൽ പ്രതികരിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് മുല്ലപ്പള്ളി രാമചന്ദ്രൻ. തന്റെ മണ്ഡലത്തിൽ നടന്ന പരിപാടിയിൽ സംസാരിക്കാൻ അവസരം ലഭിക്കാത്തതിലുള്ള സ്വാഭാവികമായ വിഷമമാണ് ഷാഫി പ്രകടിപ്പിച്ചതെന്ന് മുല്ലപ്പള്ളി വ്യക്തമാക്കി.(Shafi Parambil is a promising leader, Mullappally Ramachandran on the Kuttiady controversy)

കുറ്റ്യാടി ഷാഫി പറമ്പിലിന്റെ മണ്ഡലത്തിന്റെ ഭാഗമാണ്. അവിടെ തടിച്ചുകൂടിയ വൻ ജനക്കൂട്ടത്തെ അഭിസംബോധന ചെയ്യാൻ തനിക്ക് ആഗ്രഹമുണ്ടെന്ന് ഷാഫി പറഞ്ഞിരുന്നതായി മുല്ലപ്പള്ളി ഓർമ്മിച്ചു. ഒന്നിലധികം ആളുകൾ പ്രസംഗിച്ചിട്ടും ഷാഫിയെ ക്ഷണിച്ചില്ല. ആ അസ്വസ്ഥത അദ്ദേഹത്തിന്റെ മുഖത്ത് വ്യക്തമായിരുന്നു.

ഷാഫി വലിയ പ്രതീക്ഷയുള്ള നേതാവാണെന്നും വളരെ ‘നല്ല കുട്ടി’യാണെന്നും മുല്ലപ്പള്ളി കൂട്ടിച്ചേർത്തു. മറ്റു വ്യാഖ്യാനങ്ങൾ ഈ സംഭവത്തിന് കൊടുക്കരുതെന്നും അദ്ദേഹം പറഞ്ഞു.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.