Shafi Parambil : 'ആരോഗ്യ മന്ത്രി അനാരോഗ്യ മന്ത്രിയായി മാറി': ഷാഫി പറമ്പിൽ MP

സർക്കാരിൽ നിന്നും രക്ഷപ്പെടാൻ കേരളത്തിലെ ജനങ്ങൾക്ക് വാക്സിൻ കൊടുക്കേണ്ട അവസ്ഥയാണെന്നാണ് അദ്ദേഹം പറഞ്ഞത്
Shafi Parambil : 'ആരോഗ്യ മന്ത്രി അനാരോഗ്യ മന്ത്രിയായി മാറി': ഷാഫി പറമ്പിൽ MP
Published on

കോഴിക്കോട് : ആരോഗ്യമന്ത്രിയെയും ഇടതു സർക്കാരിനെയും രൂക്ഷമായി വിമർശിച്ച് ഷാഫി പറമ്പിൽ എം പി. അദ്ദേഹം കോഴിക്കോട്ടെ കോൺഗ്രസ് പ്രതിഷേധത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു. (Shafi Parambil against Veena George)

സർക്കാരിൽ നിന്നും രക്ഷപ്പെടാൻ കേരളത്തിലെ ജനങ്ങൾക്ക് വാക്സിൻ കൊടുക്കേണ്ട അവസ്ഥയാണെന്നാണ് അദ്ദേഹം പറഞ്ഞത്. ജനങ്ങൾക്ക് നീതി ലഭിക്കണമെന്നും, സാധാരണക്കാരോട് ചെയ്യുന്നത് ക്രൂരതയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സർക്കാരിനെ ജനം അറബിക്കടലിൽ താഴ്ത്തുമെന്നും, സർക്കാറിൻ്റെ എക്സിറ്റ് ഓഡർ ജനങ്ങൾ ഒപ്പിട്ടു കഴിഞ്ഞുവെന്നും, അതാണ് നിലമ്പൂരിൽ കണ്ടതെന്നും പറഞ്ഞ ഷാഫി പറമ്പിൽ, ആരോഗ്യമന്ത്രി അനാരോഗ്യ മന്ത്രി ആയെന്നും കുറ്റപ്പെടുത്തി.

Related Stories

No stories found.
Times Kerala
timeskerala.com