കോഴിക്കോട് : മുഖ്യമന്ത്രിയുടെ പിന്തുണയോട് കൂടിയാണ് സംസ്ഥാനത്തെ പോലീസ് അക്രമണങ്ങൾ കൂടി വരുന്നതെന്ന് പറഞ്ഞ് ഷാഫി പറമ്പിൽ എം പി. തലപ്പത്ത് ഇരിക്കുന്നവരുടെ അസുഖം മുകളിൽ നിന്ന് താഴേക്ക് വരികയാണ് എന്നാണ് അദ്ദേഹം പറഞ്ഞത്. (Shafi Parambil against CM)
അക്രമം ഒറ്റപ്പെട്ടതെന്ന് മുഖ്യമന്ത്രി പറയുന്നത് ശരിയല്ല എന്നും, കാക്കിയണിഞ്ഞ് പൊലീസ് ചെയ്യുന്നത് പൊലീസ് പണിയല്ല പാർട്ടി പണിയാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഗുണ്ടകളുടെ രക്ഷാധികാരിയായി മുഖ്യമന്ത്രി മാറിയെന്നും ഷാഫി വിമർശിച്ചു.