തിരുവനന്തപുരം : യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തിലെ അനിശ്ചിതത്വത്തെക്കുറിച്ച് പ്രതികരിച്ച് ഷാഫി പറമ്പിൽ എം പി രംഗത്തെത്തി. ഇത് അപ്രതീക്ഷിതമായി വന്ന ഒഴിവാണ് എന്നാണ് അദ്ദേഹം പറഞ്ഞത്. (Shafi Parambil about Youth Congress)
ചർച്ചകൾ നടക്കുന്നുവെന്ന് ഷാഫി കൂട്ടിച്ചേർത്തു. ഇത് യൂത്ത് കോൺഗ്രസ് സമരങ്ങളെ ബാധിച്ചിട്ടില്ല എന്നും, പ്രഖ്യാപനം ഏറെ വൈകാതെ തന്നെ ഉണ്ടാകുമെന്നും ഷാഫി വ്യക്തമാക്കി.
യൂത്ത് കോൺഗ്രസ് അധ്യക്ഷന്റെ കാര്യത്തിൽ വൈകാതെ തീരുമാനം ഉണ്ടാകുമെന്ന തരത്തിൽ വാർത്തകൾ പുറത്ത് വന്നിരുന്നു. എന്നാൽ, ഇതുവരെയും തീരുമാനം ആയിട്ടില്ല. ഈ സ്ഥാനത്തേക്ക് പ്രധാനമായും പരിഗണിക്കുന്നത് ഒജെ ജനീഷ്, ബിനു ചുള്ളിയിൽ എന്നിവരെയാണ്.