കോഴിക്കോട് : അയ്യപ്പന്റെ സ്വത്ത് കൊള്ളയടിക്കാൻ സർക്കാരും ദേവസ്വം ബോർഡും കൂട്ടുനിന്നുവെന്ന് പറഞ്ഞ് ഷാഫി പറമ്പിൽ എം പി രംഗത്തെത്തി. ശബരിമല സ്വർണ്ണപ്പാളി വിവാദത്തിൽ ആയിരുന്നു അദ്ദേഹത്തിൻ്റെ പ്രതികരണം. (Shafi Parambil about Sabarimala gold case)
ദേവസ്വം ബോർഡ് ഇത്തരക്കാരൻ്റെ കയ്യിൽ സ്വർണ്ണം കൊടുത്തു വിടാൻ നിലപാട് എടുത്തത് എന്ത് കൊണ്ടാണെന്ന് വ്യക്തമാക്കണം എന്നാണ് അദ്ദേഹം പറഞ്ഞത്. ഇത് ലാഘവത്തോടെ കാണാൻ കഴിയുന്ന കാര്യമല്ല എന്നും, ചെമ്പ് പാളിയാണെന്നാണ് ഉണ്ണികൃഷ്ണൻ പോറ്റി പറയുന്നത് എന്നും ഷാഫി ചൂണ്ടിക്കാട്ടി.
അയ്യപ്പന്റെ സ്വത്താണ് നഷ്ടപ്പെട്ടതെന്നും, അതിന് സർക്കാരിന് ഉത്തരമുണ്ടോയെന്നും അദ്ദേഹം ചോദിച്ചു. വിജയ് മല്യ നൽകിയ സ്വർണ്ണത്തിന് എന്ത് പറ്റി എന്നും അദ്ദേഹം ചോദ്യമുന്നയിച്ചു.