മലപ്പുറം: മൈസുരുവിലെ പാരമ്പര്യ വൈദ്യൻ ഷാബാ ഷെരീഫിൻ്റെ കൊലപാതകക്കേസിൽ വിധി പറയുന്നത് മാറ്റിവച്ച് കോടതി. 20ലേക്കാണ് വിധി പ്രസ്താവിക്കുന്നത് മാറ്റിവച്ചിരിക്കുന്നത്. കേസിൽ വിധി പറയുന്നത് മഞ്ചേരി അഡീഷണൽ സെഷൻസ് കോടതിയാണ്.(Shaba Sharif murder case)
കേസിലെ മുഖ്യപ്രതി ഷൈബിൻ അഷ്റഫ്, ഭാര്യ ഫസ്ന എന്നിവർ അടക്കം 15 പ്രതികളാണ് വിധി കാത്ത് കഴിയുന്നത്. വിചാരണ ആരംഭിച്ചതിന് ശേഷം കോടതി 80 പ്രതികളെ വിസ്തരിച്ചു. എല്ലാം പുറംലോകം അറിഞ്ഞത് ഒരു നാടകീയമായ സംഭവത്തിലൂടെയാണ്.
മുഖ്യപ്രതിയിൽ നിന്നും വധഭീഷണിയുണ്ടെന്ന് പറഞ്ഞ് കൂട്ടുപ്രതികൾ സെക്രട്ടറിയേറ്റിന് മുന്നിൽ ആത്മഹത്യാ ഭീഷണി മുഴക്കിയതോടെയാണ് ക്രൂര കൊലപാതകം കെട്ടഴിഞ്ഞ് ആകെ വികൃതമായത്. വൈദ്യൻ്റെ മരുന്ന് വിവരങ്ങൾ ചോർത്താനായി 2019ലാണ് അദ്ദേഹത്തെ തട്ടിക്കൊണ്ട് വന്നത്. ഒരു വർഷം ചങ്ങലക്ക് ഇട്ടു പീഡിപ്പിച്ചിട്ടും അദ്ദേഹം രഹസ്യം പറയാൻ തയ്യാറായില്ല. ഒടുവിൽ ഷാബാ ഷെരീഫ് കൊല്ലപ്പെട്ടു. പ്രതികൾ മൃതദേഹം കഷണങ്ങളാക്കി ചാലിയാറിൽ എറിയുകയും ചെയ്തു.