
കൊച്ചി: വീണ വിജയൻ ഉൾപ്പെട്ട മാസപ്പടി കേസിലെ എസ്എഫ്ഐഒ കുറ്റപത്രം വിചാരണ കോടതിക്ക് കൈമാറി. കൊച്ചിയിലെ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിളാണ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്.
എസ്എഫ്ഐഒ അന്വേഷണ സംഘം ഇന്നലെയാണ് കൊച്ചിയിലെ ജില്ലാ കോടതിയിൽ അന്വേഷണ റിപ്പോർട്ട് നൽകിയത്. തുടർന്ന് ഇത് ഇന്ന് ജില്ലാ കോടതി വിചാരണ കോടതിക്ക് കൈമാറുകയായിരുന്നു.
മാസപ്പടി കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയനെ എസ്എഫ്ഐഒ കുറ്റപത്രത്തിൽ പ്രതിച്ചേർത്തിരുന്നു. എക്സാലോജിക്കും ശശിധരൻ കർത്തയും സിഎംആർഎല്ലും സഹോദര സ്ഥാപനവും പ്രതികളാണ്.