Kerala
കാലിക്കറ്റ് സര്‍വകലാശാലയിൽ വിസിയുടെ സമരനിരോധന നീക്കം അംഗീകരിക്കില്ലെന്ന് എസ്എഫ്‌ഐ |SFI
വിദ്യാര്‍ഥി സമരത്തെ അട്ടിമറിക്കുന്നതിന് പല നീക്കങ്ങള്‍ക്കാണ് വിസി നടത്തുന്നത്.
കോഴിക്കോട് : കാലിക്കറ്റ് സര്‍വകലാശാലയില്‍ വിദ്യാര്‍ഥി സമരങ്ങള്‍ നിരോധിക്കാൻ വൈസ് ചാന്‍സലർ നീക്കം നടത്തുന്നതായി ആരോപിച്ച് എസ്എഫ്‌ഐ.എസ്എഫ്‌ഐ സംഘടിപ്പിക്കുന്ന വിദ്യാര്‍ഥി സമരത്തെ അട്ടിമറിക്കുന്നതിന് പല നീക്കങ്ങള്‍ക്കാണ് വിസി ഡോ. പി. രവീന്ദ്രന്‍ നടത്തുന്നതെന്ന് സംഘടന ആരോപിച്ചു.
വിസിയുടെ സംഘപരിവാര്‍ ചായ്‌വിനെതിരെയും കെഎസ്‌യു നേതാവിനുള്ള അനധികൃത മാര്‍ക്ക് ദാനത്തിനുമെതിരെ എസ്എഫ്‌ഐ സംഘടിപ്പിക്കുന്ന സമരങ്ങളെ അട്ടിമറിക്കാനാണ് വിസി ഇപ്പോൾ ശ്രമിക്കുന്നതെന്ന് എസ്എഫ്‌ഐ വിമർശിച്ചു.
