കോഴിക്കോട്: കാലിക്കറ്റ് യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ എസ്എഫ്ഐ - യുഡിഎസ്എഫ് പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തിൽ രണ്ട് യുഡിഎസ്എഫ് പ്രവർത്തകർക്ക് പരിക്ക്. യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇരുവിഭാഗങ്ങൾക്കിടയിൽ നിലനിന്നിരുന്ന തർക്കങ്ങളുടെ തുടർച്ചയായാണ് ഹോസ്റ്റലിൽ ഏറ്റുമുട്ടലുണ്ടായത്.(SFI-UDSF clash in Calicut University hostel)
സംഭവത്തിൽ പരിക്കേറ്റ യുഡിഎസ്എഫ് പ്രവർത്തകർ പോലീസിൽ പരാതി നൽകിയിട്ടും കേസ് എടുക്കാത്തതിൽ പ്രതിഷേധിച്ച് യുഡിഎസ്എഫ് നേതാക്കൾ നിലവിൽ തേഞ്ഞിപ്പലം പോലീസ് സ്റ്റേഷനിൽ കുത്തിയിരിപ്പ് സമരം നടത്തി.
കെഎസ്‌യു സംസ്ഥാന ട്രഷറർ ആദിൽ കെ.കെ.ബി., എംഎസ്എഫ് മലപ്പുറം ജില്ലാ പ്രസിഡന്റ് കബീർ മുതുപറമ്പ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിഷേധ സമരം.
സർവകലാശാലാ യൂണിയൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇരു വിദ്യാർത്ഥി സംഘടനകളും തമ്മിൽ നേരത്തെ സംഘർഷങ്ങൾ ഉണ്ടായിരുന്നു. അതിന് പിന്നാലെ വിവിധ സമയങ്ങളിൽ ഇരുവിഭാഗം പ്രവർത്തകരും ഏറ്റുമുട്ടുകയും ചെയ്തിട്ടുണ്ട്. ഇതിന്റെ തുടർച്ചയെന്നോണമാണ് ഹോസ്റ്റലിൽ നിലവിലെ സംഘർഷം അരങ്ങേറിയത്.