
തിരുവനന്തപുരം : കേരളത്തിൽ ഇന്ന് എസ് എഫ് ഐ പഠിപ്പുമുടക്ക്. സർവ്വകലാശാലകളെ കാവിവൽക്കരിക്കാൻ ശ്രമിക്കുന്ന ഗവർണർക്കെതിരെ പ്രതിഷേധിച്ചു കൊണ്ടാണ് സമരമെന്ന് എസ് എഫ് ഐ നേതൃത്വം അറിയിച്ചു. (SFI study strike today)
വി സി മോഹനൻ കുന്നുമ്മൽ കേരള സർവ്വകലാശാലയിൽ എത്തിയാൽ തടയുമെന്നും അവർ വ്യക്തമാക്കി. ഇന്ന് ഡി വൈ എഫ് ഐയും കേരള സർവ്വകലാശാലയിലേക്ക് പ്രതിഷേധ മാർച്ച് നടത്തും.
മോഹനൻ കുന്നുമ്മൽ ഇന്ന് സർവ്വകലാശാല ആസ്ഥാനത്ത് എത്തുമെന്നാണ് വിവരം.