Kerala
SFI : തുടർച്ചയായി ജലപീരങ്കി പ്രയോഗിച്ച് പോലീസ്, കലിയടങ്ങാതെ SFI : രാജ്ഭവനിലേക്കുള്ള മാർച്ചിൽ സംഘർഷം
ടാങ്കിലെ വെള്ളം തീർന്നതോടെ ജലപീരങ്കി പ്രയോഗിക്കാൻ സാധിക്കാത്ത സാഹചര്യവും ഉണ്ടായി
തിരുവനന്തപുരം : എസ് എഫ് ഐ ഗവർണർക്കെതിരെ രാജ്ഭവനിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. ഉച്ചയോടെയാണ് സംഭവം. ഇവരെ പോലീസ് ബാരിക്കേഡ് വച്ച് തടഞ്ഞു. (SFI protest to Raj Bhavan)
എസ് എഫ് ഐ പ്രവർത്തകർ ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ചതോടെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. എന്നിട്ടും ഇവർ പിരിഞ്ഞു പോകാൻ തയ്യാറായില്ല. നിലവിൽ തുടർച്ചയായി ജലപീരങ്കി പ്രയോഗിക്കുകയാണ്.
രാജ്ഭവന് മുന്നിൽ വൻ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. ടാങ്കിലെ വെള്ളം തീർന്നതോടെ ജലപീരങ്കി പ്രയോഗിക്കാൻ സാധിക്കാത്ത സാഹചര്യവും ഉണ്ടായി. പിരിഞ്ഞു പോകാത്ത സാഹചര്യത്തിൽ പോലീസ് ടിയർ ഗ്യാസ് പ്രയോഗിച്ചു.