Kerala
SFI : മതിൽ ചാടി അകത്ത് കടന്ന് പ്രവർത്തകർ, ജലപീരങ്കി പ്രയോഗിച്ച് പോലീസ്: സാങ്കേതിക സർവ്വകലാശാലയിലെ SFI മാർച്ചിൽ സംഘർഷം
സ്ഥലത്ത് സംഘർഷ സാധ്യതയാണ്. വി സിയുടെ മുറിക്ക് മുന്നിലാണ് ഉപരോധം.
തിരുവനന്തപുരം : എസ് എഫ് ഐ പ്രവർത്തകർ കേരള സാങ്കേതിക സർവ്വകലാശാലയിലേക്ക് നടത്തിയ പ്രതിഷേധ മാർച്ചിൽ സംഘർഷം. സ്ഥിരം വി സി നിയമനം, ഇയർ ബാക്ക് ഒഴിവാക്കണം തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുള്ളതായിരുന്നു പ്രതിഷേധം. (SFI protest in Technological University)
ബാരിക്കേഡ് മറിച്ചിടാൻ പ്രവർത്തകർ ശ്രമിച്ചു. ജലപീരങ്കി പ്രയോഗിച്ചതോടെ മുഴുവൻ പേരും മതിൽ ചാടിക്കടന്ന് അകത്ത് കയറി. സ്ഥലത്ത് സംഘർഷ സാധ്യതയാണ്. വി സിയുടെ മുറിക്ക് മുന്നിലാണ് ഉപരോധം.