SFI : 'സംഘി വി സി അറബിക്കടലിൽ': പോരും പോർവിളിയുമായി SFIയുടെ രാജ്ഭവൻ മാർച്ച് അവസാനിച്ചു

നേതാക്കൾ ഗവർണർക്കും വി സിക്കും പ്രതിപക്ഷ നേതാവ് വി ഡി സതീശനുമെതിരെ രൂക്ഷ വിമർശനമുയർത്തി
SFI : 'സംഘി വി സി അറബിക്കടലിൽ': പോരും പോർവിളിയുമായി SFIയുടെ രാജ്ഭവൻ മാർച്ച് അവസാനിച്ചു
Published on

തിരുവനന്തപുരം : എസ് എഫ് ഐ ഗവർണർക്കെതിരെ രാജ്ഭവനിലേക്ക് നടത്തിയ മാർച്ച് അവസാനിച്ചു. മാർച്ചിൽ സംഘർഷം ഉണ്ടായി. ഉച്ചയോടെയാണ് സംഭവം. ഇവരെ പോലീസ് ബാരിക്കേഡ് വച്ച് തടഞ്ഞു. (SFI protest at Raj Bhavan )

എസ് എഫ് ഐ പ്രവർത്തകർ ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ചതോടെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. എന്നിട്ടും ഇവർ പിരിഞ്ഞു പോകാൻ തയ്യാറായില്ല. തുടർച്ചയായി ജലപീരങ്കി പ്രയോഗിച്ചു. രാജ്ഭവന് മുന്നിൽ വൻ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. ടാങ്കിലെ വെള്ളം തീർന്നതോടെ ജലപീരങ്കി പ്രയോഗിക്കാൻ സാധിക്കാത്ത സാഹചര്യവും ഉണ്ടായി.

പിരിഞ്ഞു പോകാത്ത സാഹചര്യത്തിൽ പോലീസ് ടിയർ ഗ്യാസ് പ്രയോഗിച്ചു. നേതാക്കൾ ഗവർണർക്കും വി സിക്കും പ്രതിപക്ഷ നേതാവ് വി ഡി സതീശനുമെതിരെ രൂക്ഷ വിമർശനമുയർത്തി. ഇവരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. ‘സംഘി വിസി അറബിക്കടലിൽ’ എന്ന ബാനറുമായാണ് ഇവർ പ്രതിഷേധിച്ചത്.

Related Stories

No stories found.
Times Kerala
timeskerala.com