തിരുവനന്തപുരം : രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എയുടെ കാർ തടഞ്ഞ് എസ് എഫ് ഐ പ്രവർത്തകർ. എം എൽ എ ഹോസ്റ്റലിൽ നിന്ന് നിയമസഭാ മന്ദിരത്തിലേക്ക് പോകുന്നതിനിടെയാണ് സംഭവം. പ്രവർത്തകർ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. (SFI protest against Rahul Mamkootathil)
പ്രതിഷേധിക്കുമ്പോഴും രാഹുൽ കാറിൽ നിന്ന് പുറത്തിറങ്ങിയില്ല. ഇത് ഏറെ നേരം തുടർന്നു. പിന്നാലെ പോലീസെത്തിയാണ് പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് നീക്കിയത്. തങ്ങൾ ഇവിടെയൊക്കെ തന്നെയുണ്ടെന്നും, ആക്രമിക്കാനല്ല, പ്രതിഷേധിക്കാനാണ് എത്തിയതെന്നും എസ് എഫ് ഐ നേതാക്കൾ പറഞ്ഞു.
നിയമസഭയിലേക്ക് പോവുകയാണെന്നും, അവിടെ വച്ച് പ്രതികരിക്കാമെന്നും രാഹുൽ പ്രതികരിച്ചു. തിരുവല്ലം പൊലീസിന്‍റെ എസ്കോര്‍ട്ട് വാഹനവും എത്തിച്ചു. എസ്എഫ്ഐ ജില്ലാ പ്രസിഡന്‍റ് അഭിറാം, ജില്ലാ സെക്രട്ടറി മിഥുൻ പൊട്ടോക്കാരൻ, സംസ്ഥാന ജോയിന്‍റ് സെക്രട്ടറി അഖിലേഷ് എന്നിവരയടക്കം അറസ്റ്റ് ചെയ്ത് നീക്കി.