തിരുവനന്തപുരം : കേരള സർവ്വകലാശാല ആസ്ഥാനത്ത് എസ് എഫ് ഐ നടത്തിയ പ്രതിഷേധത്തിൽ ഇടപെട്ട് പിന്തുണയറിയിച്ച് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. (SFI Protest against Governor)
ഗവർണർ സർവ്വകലാശാലകളെ കാവിവൽക്കരിക്കുന്നുവെന്ന് ആരോപിച്ചാണ് പ്രതിഷേധം നടത്തിയത്. ആർ എസ് എസ് തിട്ടൂരത്തിന് വഴങ്ങില്ല എന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, കേരള സർവ്വകലാശാലയിലെ പ്രതിഷേധം നിയന്ത്രണ വിധേയമാകാതെ ഇരുന്നതോടെ എം വി ഗോവിന്ദൻ ഇടപെടുകയായിരുന്നു. ഇന്നത്തെ സമരം അവസാനിപ്പിക്കുന്നുവെന്ന് എസ് എഫ് ഐ അറിയിച്ചു.