തിരുവനന്തപുരം : കേരളത്തിലെ സർവ്വകലാശാലകളെ ഗവർണർ കാവിവൽക്കരിക്കുന്നുവെന്ന് ആരോപിച്ച് വൻ പ്രതിഷേധവുമായി എസ് എഫ് ഐ. (SFI protest against Governor)
കേരള സർവ്വകലാശാല ആസ്ഥാനത്ത് നടത്തിയ പ്രതിഷേധത്തിൽ സംഘർഷമുണ്ടായി. കവാടം തള്ളിത്തുറന്ന് കയറിയ എസ് എഫ് ഐ പ്രവർത്തകർ, സെനറ്റ് ഹാളിനുള്ളിൽ പ്രതിഷേധത്തിലാണ്.
ഇത് തടയാതെ കാഴ്ച്ചക്കാരായി നിൽക്കുകയാണ് പോലീസ്. ഓഫീസ് പ്രവർത്തനം സ്തംഭിപ്പിച്ച് ഇവർ പ്രതിഷേധം നടത്തുകയാണ്.