തിരുവനന്തപുരം : ഗവർണർ സർവ്വകലാശാലകളെ കാവിവൽക്കരിക്കുന്നുവെന്ന് ആരോപിച്ച് എസ് എഫ് ഐ കണ്ണൂരിലും കോഴിക്കോട്ടും വൻ പ്രതിഷേധം സംഘടിപ്പിച്ചു. (SFI protest against Governor)
കാലിക്കറ്റ്, കണ്ണൂർ സർവ്വകലാശാലകളിലേക്ക് നടത്തിയ പ്രതിഷേധത്തിൽ സംഘർഷമുണ്ടായി. ബാരിക്കേഡുകൾ മറികടന്ന് കയറാൻ ശ്രമിച്ച പ്രവർത്തകരെ പോലീസ് തടഞ്ഞു.
രണ്ടിടത്തും ജല പീരങ്കിയും ലാത്തിയും പ്രയോഗിച്ചു. പ്രതിഷേധം തുടരുകയാണ്.