ആര്‍ഷോയ്‌ക്കെതിരെ പരാതി നല്‍കിയ എസ്എഫ്ഐ നേതാവ് നിമിഷ രാജു എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി | Nimisha Raju

പറവൂര്‍ ബ്ലോക്കില്‍ കെടാമംഗലം ഡിവിഷനില്‍ നിന്നാണ് നിമിഷ മത്സരിക്കുന്നത്.
nimisha-raju
Published on

കൊച്ചി : തദ്ദേശ തിരഞ്ഞെടുപ്പിൽ എഐഎസ്എഫ് സംസ്ഥാന ജോയിന്റ് സെക്രട്ടറി നിമിഷ രാജുവിനെ സ്ഥാനാർഥിയാക്കി സിപിഐ. എസ്എഫ്ഐ മുൻ സംസ്ഥാന സെക്രട്ടറി ആർഷോയ്​ക്കെതിരെ പരാതി നൽകിയ വനിതാ നേതാവാണ് നിമിഷ രാജു.പറവൂര്‍ ബ്ലോക്കില്‍ കെടാമംഗലം ഡിവിഷനില്‍ നിന്നാണ് നിമിഷ മത്സരിക്കുന്നത്.നിമിഷ ഇപ്പോൾ അഭിഭാഷകയും സിപിഐ പറവൂർ മണ്ഡലം കമ്മിറ്റി അംഗവുമാണ്.

എംജി സർവകലാശാലയിൽ 2021 ഒക്ടോബറിൽ സെനറ്റ് തിരഞ്ഞെടുപ്പിനിടെയുണ്ടായ സംഘർഷത്തിലാണ് ആർഷോയ്ക്ക് എതിരെ നിമിഷ പൊലീസിൽ പരാതി നൽകുകയും കോടതിയെ സമീപിച്ചത്. സ്ഥലത്തുണ്ടായിരുന്ന ആർഷോ സംഘർഷത്തിനിടെ തന്നെ ജാതിപ്പേരു വിളിച്ചു ഭീഷണിപ്പെടുത്തിയെന്നും സ്ത്രീത്വത്തെ അവഹേളിച്ചെന്നുമാണ് നിമിഷ അന്നു ജില്ലാ പൊലീസ് മേധാവിക്കു പരാതി നൽകിയത്.

Related Stories

No stories found.
Times Kerala
timeskerala.com