
കണ്ണൂർ : കെ എസ് യുവിന് കണ്ണൂർ സർവകലാശാല സെനറ്റ് തെരഞ്ഞെടുപ്പിൽ സമ്പൂർണ്ണ പരാജയം. എസ് എഫ് ഐക്ക് 7 സീറ്റുകളിൽ വിജയം നേടാനായി. (SFI has won the Kannur University senate election )
3 സീറ്റുകളാണ് എം എസ് എഫിന് ലഭിച്ചത്. രണ്ടു സീറ്റുകൾ കെ എസ് യുവിന് നഷ്ടമായി. പരാജയത്തിന് പിന്നാലെ കെ എസ് യുവിൽ പോര് രൂക്ഷമായിരിക്കുകയാണ്.
മുഹമ്മദ് ഷമ്മാസിനെതിരെ പരാതിയുമായി യു യു സി രംഗത്തെത്തി. വോട്ട് അസാധുവാക്കാൻ ശ്രമിച്ചെന്ന് കാട്ടിയാണ് കെ പി സി സി പ്രസിഡൻ്റിന് പരാതി നൽകിയിരിക്കുന്നത്.