
തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ (വ്യാഴാഴ്ച) പഠിപ്പുമുടക്ക് (SFI Strike) പ്രഖ്യാപിച്ച് എസ്എഫ്ഐ. കേരള സർവകലാശാല സംഘർഷത്തിൽ എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി ഉൾപ്പെടെയുള്ളവരെ റിമാൻഡ് ചെയ്തതിൽ പ്രതിഷേധിച്ചാണ് പഠിപ്പുമുടക്കുന്നതെന്നാണ് സംഘടനാ നേതൃത്വം അറിയിച്ചിരിക്കുന്നത്. കേരള സർവകലാശാലയിലേക്ക് നടത്തിയ പ്രതിഷേധത്തിനിടെയാണ് പോലീസ് എസ്എഫ്ഐ പ്രവർത്തകരെ അറസ്റ്റ് ചെയ്തത്.സർവകലാശാലകൾ ഗവർണർ കാവി വത്കരിക്കുന്നുവെന്ന് ആരോപിച്ചായിരുന്നു എസ്എഫ്ഐ പ്രതിഷേധം.