തിരുവനന്തപുരം : ഗവർണർക്കെതിരെ ബാനറുമായി എസ് എഫ് ഐ. പാദപൂജ വിവാദത്തിലാണ് പുതിയ പ്രതിഷേധം. എസ് എഫ് ഐ പ്രവർത്തകരുടെ ബാനർ ഉള്ളത് തിരുവനന്തപുരം സംസ്കൃത കോളേജ് ക്യാമ്പസിലാണ്. (SFI banner against Governor)
ഇതിൽ എഴുതിയിരിക്കുന്നത് 'പാദപൂജ ചെയ്ത് നേടിയതല്ല വിദ്യാഭ്യാസം, പാടത്ത് പണിമുടക്ക് നടത്തി നേടിയതാണ് വിദ്യാഭ്യാസം' എന്നാണ്. രാജ്ഭവൻ ആർ എസ് എസിൻ്റെ തറവാട്ട് സ്വത്ത് അല്ല എന്നും ഇതിൽ പറയുന്നുണ്ട്.
വിദ്യാലയങ്ങളിലെ പാദപൂജയെ ന്യായീകരിച്ച് രാജേന്ദ്ര ആർലേക്കർ രംഗത്തെത്തിയിരുന്നു.