ആദർശ്‌ എം സജി എസ്എഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ്‌ ; ശ്രീജൻ ഭട്ടാചാര്യ ജനറൽ സെക്രട്ടറി |SFI new leadership

87 അംഗ കേന്ദ്ര എക്സിക്യുട്ടീവ് അംഗങ്ങളെയും തിരഞ്ഞെടുത്തു.
SFI new leadership
Published on

കോഴിക്കോട്‌ : എസ്‌എഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റായി ആദർശ്‌ എം സജിയെയും ജനറൽ സെക്രട്ടറിയായി ശ്രീജൻ ഭട്ടാചാര്യയെയും തെരഞ്ഞെടുത്തു. കോഴിക്കോട് നടന്ന അഖിലേന്ത്യാ സമ്മേളനമാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്. 87 അംഗ കേന്ദ്ര എക്സിക്യുട്ടീവ് അംഗങ്ങളെയും തിരഞ്ഞെടുത്തു.

കൊല്ലം ചാത്തന്നൂർ സ്വദേശിയാണ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ആദർശ് എം സജി. എസ്എഫ്ഐ സംസ്ഥാന വൈസ് പ്രസിഡന്റ് അഖിലേന്ത്യാ ജോ. സെക്രട്ടറി തുടങ്ങിയ പദവികൾ വഹിച്ചിട്ടുണ്ട്. ഡൽഹി ജനഹിത് ലോ കോളജിൽ എൽഎൽബി അവസാന വർഷ വിദ്യാർഥിയാണ്. പശ്ചിമ ബംഗാൾ ജാദവ്പുർ സ്വദേശിയാണ് സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട ശ്രീജൻ ഭട്ടാചാര്യ. ഹിസ്റ്ററിയിൽ ബിരുദാനന്തര ബിരുദധാരിയാണ്.

സുഭാഷ്‌ ജാക്കർ, ടി നാഗരാജു, രോഹിദാസ്‌ യാദവ്‌, സത്യേഷ ലെയുവ, ശിൽപ സുരേന്ദ്രൻ, പ്രണവ്‌ ഖാർജി, എം ശിവപ്രസാദ്‌, സി മൃദുല (വൈസ്‌ പ്രസിഡന്റുമാർ), ഐഷി ഘോഷ്‌, ജി അരവിന്ദ സാമി, അനിൽ താക്കൂർ, കെ പ്രസന്നകുമാർ, ദേബാഞ്ജൻ ദേവ്‌, പി എസ്‌ സഞ്ജീവ്‌, ശ്രീജൻ ദേവ്‌, മുഹമ്മദ്‌ ആതിഖ്‌ അഹമ്മദ്‌ (ജോ. സെക്രട്ടറിമാർ) എന്നിവരടങ്ങിയതാണ്‌ അഖിലേന്ത്യാ സെക്രട്ടറിയറ്റ്‌. കേന്ദ്ര സെക്രട്ടറിയറ്റിൽ രണ്ടും കേന്ദ്ര എക്‌സിക്യൂട്ടീവ്‌ കമ്മിറ്റിയിൽ എട്ടും ഒഴിവുണ്ട്‌.

Related Stories

No stories found.
Times Kerala
timeskerala.com