തിരുവനന്തപുരം : അഖിലേന്ത്യാ പ്രസിഡൻ്റ് ആദർശ് എം സജി ഗവർണറെ വിമർശിച്ച് രംഗത്തെത്തി. സംഘപരിവാറിൻ്റെ ഇംഗിതത്തിന് അനുസരിച്ച് ഉന്നത വിദ്യാഭ്യാസ മേഖലയെ തകർക്കാൻ ശ്രമിക്കുന്നുവെന്നാണ് അദ്ദേഹം പറഞ്ഞത്. (SFI against Kerala Governor)
വി സിയെ ഗവർണറുടെ ചട്ടുകമായി ഉപയോഗിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംഘപരിവാറിനെ പ്രതിരോധിച്ചു എന്നതാണ് രജിസ്ട്രാർക്കെതിരെ കണ്ട കുറ്റമെന്ന് പറഞ്ഞ അദ്ദേഹം, ശക്തമായി പ്രതിരോധിക്കുമെന്നും വ്യക്തമാക്കി.