കണ്ണൂരിൽ എസ്എഫ്ഐ പ്രവർത്തകന് കുത്തേറ്റു

കണ്ണൂരിൽ എസ്എഫ്ഐ പ്രവർത്തകന് കുത്തേറ്റു
Published on

കണ്ണൂർ : തോട്ടടയിൽ എസ്എഫ്ഐ പ്രവർത്തകനെ കുത്തിപ്പരിക്കേൽപ്പിച്ചു. എസ്എഫ്ഐ എടക്കാട് ഏരിയ സെക്രട്ടറി കെ എം വൈഷ്ണവിനെയാണ് ബൈക്കിലെത്തിയ അക്രമി സംഘം കുത്തി പരിക്കേൽപ്പിച്ചത്. തോട്ടട എസ് എൻ ജി കോളേജിന് മുന്നിൽ വിദ്യാർത്ഥിനിയെ ശല്യം ചെയ്തത് ചോദ്യം ചെയ്തതോടെയാണ് വൈഷ്ണവിനു നേരെ ആക്രമണം ഉണ്ടായതെന്നാണ് റിപ്പോർട്ട്. ആക്രമണത്തിൽ വൈഷ്ണവിന്‍റെ കാലിൽ കത്തിയുടെ ഒരു ഭാഗം തുളച്ചു കയറി. കൈക്കും കാലിനും കുത്തേറ്റ വൈഷ്ണവിനെ എ കെ ജി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അതേസമയം, ആക്രമണത്തിന് പിന്നിൽ ലഹരി സംഘമാണെന്ന സൂചനയും പുറത്തുവരുന്നുണ്ട്.

Related Stories

No stories found.
Times Kerala
timeskerala.com