തിരുവനന്തപുരം : തിരുവനന്തപുരം ലോ അക്കാദമിയിൽ എസ്എഫ്ഐ – എബിവിപി സംഘർഷം. സംഘർഷത്തിൽ ഒരു എസ്എഫ്ഐ പ്രവർത്തകന്റെ തലയ്ക്കും എബിവിപി പ്രവർത്തകന്റെ നട്ടെല്ലിനും പരുക്കേറ്റിട്ടുണ്ട്. ഇന്ന് വൈക്കീട്ടോടെയാണ് സംഭവം ഉണ്ടായത്.
പരുക്കേറ്റവരെ പേരൂർക്കട താലൂക്ക് ആശുപത്രിയിലും മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചു. ഒരു മാസം മുൻപ് എബിവിപി സംസ്ഥാന സെക്രട്ടറി ഈശ്വരപ്രസാദിന് എസ്എഫ്ഐ പ്രവർത്തകരുടെ മർദ്ദനമേറ്റിരുന്നു. അതിൽ പ്രതികാര നടപടിയയാണ് ഇപ്പോൾ ലോ അക്കാദമിയിൽ സംഘർഷം ഉണ്ടായിരിക്കുന്നത്.