‘ലൈംഗികമായി പീഡിപ്പിച്ചു’; നടൻ സിദ്ദിഖിനെതിരെ ഗുരുതര ആരോപണം ഉന്നയിച്ച് രേവതി സമ്പത്ത്

‘ലൈംഗികമായി പീഡിപ്പിച്ചു’; നടൻ സിദ്ദിഖിനെതിരെ ഗുരുതര ആരോപണം ഉന്നയിച്ച് രേവതി സമ്പത്ത്
Published on

നടൻ സിദ്ദിഖിനെതിരെ ഗുരുതര ആരോപണവുമായി യുവനടി രേവതി സമ്പത്ത് രംഗത്ത്. തന്നെ നടൻ സിദ്ദിഖ് ലൈംഗീകമായി പീഡിപ്പിച്ചുവെന്ന് രേവതി സമ്പത്ത് ആരോപിച്ചു.തന്നോട് മോശമായി പെരുമാറിയെന്നും ചെറിയ പ്രായത്തിലാണ് ദുരനുഭവം നേരിട്ടതെന്നും നടി പറഞ്ഞു. വലിയ സ്വപ്നങ്ങളോടെയാണ് സിനിമ മേഖലയിലേക്ക് എത്തിയത്. സിദ്ദിഖ് കൊടും ക്രിമിനലാണ് എന്നും രേവതി സമ്പത്ത് ആരോപണം ഉന്നയിച്ചു.

'പ്ലസ് ടൂ കഴിഞ്ഞ സമയത്താണ് തനിക്ക് ഇത്തരത്തിൽ മോശം അനുഭവം ഉണ്ടാകുന്നത്. ഫേസ്ബുക്കിൽ സിദ്ധിഖ്‌ മെസ്സേജുകൾ അയച്ചു. സിനിമയുടെ ഡിസ്കേഷ്ന് എത്തിയതായിരുന്നു ഞാൻ. 21 വയസ്സ് ഉള്ളപ്പോഴാണ് ദുരനുഭവം. മോളെ എന്ന് വിളിച്ചായിരുന്നു ആദ്യ സമീപനം. സിദ്ദിഖിൻ്റെ ഭാഗത്ത് നിന്ന് അബ്യൂസ് ഉണ്ടായി. ഡിസ്കഷ്ന് എത്തിയപ്പോൾ സെക്ഷ്വലി അബ്യൂസ് ചെയ്തു. ഇപ്പൊൾ കാണുന്ന മുഖമല്ല അയാളുടേത്. അയാൾ അടിക്കുകയും ഇടിക്കുകയും ചെയ്തു- രേവതി പറയുന്നു.

Related Stories

No stories found.
Times Kerala
timeskerala.com