
തിരുവനന്തപുരം : വനിതാ ശിശുവികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ തൊഴിലിടങ്ങളിലെ ലൈംഗികാതിക്രമം (തടയൽ, നിരോധനം, പരിഹാരം) 2013 നിയമം സംബന്ധിച്ച് സിനിമാ വ്യവസായത്തിലെ വിവിധ മേഖലയിലുള്ളവർക്ക് ഏപ്രിൽ 3ന് മസ്കറ്റ് ഹോട്ടലിലെ സിംഫണി ഹാളിൽ ഏകദിന പരിശീലനം സംഘടിപ്പിക്കുന്നു. വനിതാ ശിശു വികസന വകുപ്പ് മന്ത്രി വീണാജോർജ്ജ് ഉദ്ഘാടനം ചെയ്യുന്ന പരിപാടിയിൽ ചീഫ് സെക്രട്ടറി ശാരദാ മുരളീദരൻ, വനിതാ ശിശു വികസന വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ഷർമിള മേരി ജോസഫ്, സാമൂഹ്യനീതിയും വനിതാ ശിശുവികസനവും സ്പെഷ്യൽ സെക്രട്ടറി ഡോ. അദീല അബ്ദുള്ള തുടങ്ങിയവർ പങ്കെടുക്കും.