ലൈംഗികാതിക്രമ പരാതി: കോൺഗ്രസ് ബ്ലോക്ക് ജനറൽ സെക്രട്ടറിക്കെതിരെ കേസ് | Sexual harassment

കടമായി നൽകിയ പണം തിരികെ നൽകാൻ എത്തിയപ്പോൾ ആണ് സംഭവം
ലൈംഗികാതിക്രമ പരാതി: കോൺഗ്രസ് ബ്ലോക്ക് ജനറൽ സെക്രട്ടറിക്കെതിരെ കേസ് | Sexual harassment
Published on

തൃശൂർ: കോൺഗ്രസ് പ്രവർത്തക നൽകിയ ലൈംഗികാതിക്രമ പരാതിയിൽ കോൺഗ്രസ് നേതാവിനെതിരെ പോലീസ് കേസെടുത്തു. കോൺഗ്രസ്‌ പുതുക്കാട് ബ്ലോക്ക് ജനറൽ സെക്രട്ടറി അൻവർ സാദത്തിനെതിരെയാണ് വെള്ളിക്കുളങ്ങര പോലീസ് കേസ് രജിസ്റ്റർ ചെയ്തത്.(Sexual harassment complaint, case filed against Congress block general secretary)

ലൈംഗിക പീഡനം, ബലാത്സംഗം എന്നീ വകുപ്പുകൾക്ക് പുറമെ, ഭാരതീയ ന്യായ സംഹിത (ബി.എൻ.എസ്.) യിലെ 74, 75 വകുപ്പുകൾ ചുമത്തിയാണ് വെള്ളിക്കുളങ്ങര പോലീസ് കേസെടുത്തത്.

കടമായി നൽകിയ പണം തിരികെ നൽകാൻ എത്തിയപ്പോൾ അൻവർ സാദത്ത് ലൈംഗികാതിക്രമം നടത്തിയെന്നാണ് വനിതാ പ്രവർത്തകയുടെ പരാതി. റൂറൽ പോലീസ് മേധാവിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. സംഭവവുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Related Stories

No stories found.
Times Kerala
timeskerala.com