ലൈംഗിക പീഡനക്കേസ്: മധ്യസ്ഥതയ്ക്ക് തയ്യാറല്ല, സുപ്രീം കോടതിയുടെ ചോദ്യം ഞെട്ടിച്ചു; നിയമപോരാട്ടം തുടരുമെന്ന് അതിജീവിത | Sexual Harassment Case

ദേശീയ വനിത കമ്മീഷൻ പരാതിയിൽ തുടർനടപടി സ്വീകരിക്കുകയും ജില്ലാ കളക്ടറോട് റിപ്പോർട്ട് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്
  Rape Case
Updated on

എറണാകുളം: ഐടി വ്യവസായി വേണു ഗോപാലകൃഷ്ണനെതിരായ ലൈംഗിക പീഡന പരാതിയിൽ നിന്ന് പിന്നോട്ടില്ലെന്ന് അതിജീവിത വ്യക്തമാക്കി ( Sexual Harassment Case). കേസ് മധ്യസ്ഥതയിലൂടെ ഒത്തുതീർപ്പാക്കി കൂടേയെന്ന സുപ്രീം കോടതിയുടെ പരാമർശം തന്നെ ഞെട്ടിച്ചെന്നും, അത് ഉൾക്കൊള്ളാൻ കഴിഞ്ഞിട്ടില്ലെന്നും അതിജീവിത.

കേസുമായി ബന്ധപ്പെട്ട് ദേശീയ വനിത കമ്മീഷനും എറണാകുളം ജില്ലാ പോഷ് കമ്മിറ്റിക്കും അതിജീവിത പരാതി നൽകിയിട്ടുണ്ട്. നീതി ലഭിക്കും വരെ നിയമപോരാട്ടം തുടരുമെന്നും അതിജീവിത ഉറപ്പിച്ചു പറഞ്ഞു. താൻ ഒരു ഘട്ടത്തിലും പ്രശ്നം പറഞ്ഞ് പരിഹരിക്കാൻ തയ്യാറാണെന്ന് കോടതിയെ അറിയിച്ചിട്ടില്ല.

സാക്ഷികൾ പ്രതിയുടെ സ്ഥാപനത്തിൽ തന്നെ ജോലി ചെയ്യുന്നതിനാൽ കാര്യങ്ങൾ തുറന്നുപറയാൻ അവർ മടിക്കുകയാണ്. എങ്കിലും നിയമപോരാട്ടം തുടരുമെന്നും കോടതിയെ ബഹുമാനിക്കുന്നുവെന്നും അവർ വ്യക്തമാക്കി. മീഡിയേഷനിൽ പങ്കെടുക്കുന്നതിനെക്കുറിച്ച് അഭിഭാഷകരുമായി ചർച്ച ചെയ്ത് തീരുമാനമെടുക്കുമെന്നും അറിയിച്ചു.

ദേശീയ വനിത കമ്മീഷൻ പരാതിയിൽ തുടർനടപടി സ്വീകരിക്കുകയും ജില്ലാ കളക്ടറോട് റിപ്പോർട്ട് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. ക്രൈംബ്രാഞ്ച് അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള ഹർജി നിലവിൽ ഹൈക്കോടതിയുടെ പരിഗണനയിലാണ്.

Summary

The survivor in the sexual harassment case against IT industrialist Venu Gopalakrishnan has affirmed that she will not withdraw her complaint and expressed shock over the Supreme Court's query regarding settling the case through mediation.

Related Stories

No stories found.
Times Kerala
timeskerala.com