
വയനാട് : വനിത സിവില്‍ പൊലീസ് ഓഫീസര്‍മാര്‍ക്കെതിരെ ലൈംഗിക അധിക്ഷേപം നടത്തി വയോധികനെ പിടികൂടി. ബത്തേരി മൂലങ്കാവ് കോറുമ്പത്ത് വീട്ടില്‍ മാനു എന്ന അഹമ്മദ് (61) നെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
വനിതാ സിവില്‍ പൊലീസ് ഓഫിസറുടെ പരാതിയിലാണ് നടപടി എടുത്തത്. ബത്തേരി, മീനങ്ങാടി, അമ്പലവയല്‍ സ്റ്റേഷനുകളിലായി ഇയാള്‍ക്കെതിരെ ആറ് കേസുകളുണ്ട്.
ജൂണ്‍ 30 നാണ് എഴുന്നൂറോളം പേര്‍ അംഗമായ 'മൊട്ടുസൂചി' എന്ന വാട്‌സാപ്പ് ഗ്രൂപ്പില്‍ ഇയാള്‍ ജില്ലയിലെ ഒരു പൊലീസ് സ്റ്റേഷനിലെ വനിതാ സിവില്‍ പൊലീസ് ഓഫീസര്‍മാര്‍ക്കെതിരെ ലൈംഗിക അധിക്ഷേപം നടത്തിയത്. ജൂലൈ ഒന്നിന് ഇയാള്‍ക്കെതിരെ കേസെടുക്കുകയും ഇയാള്‍ ഒളിവില്‍ പോകുകയുമായിരുന്നു