തിരുവനന്തപുരം: ലൈംഗിക അതിക്രമത്തിൽ രാഹുൽ മക്കൂട്ടത്തിലിനെതിരെ യുവതി മുഖ്യമന്ത്രിക്ക് പരാതി നൽകിയേക്കും. രാഹുലിനെതിരായ ശക്തമായ തെളിവുകള്‍ അടക്കം യുവതി പരാതി നല്‍കുമെന്നാണ് വിവരം.
രാഹുൽ മാങ്കൂട്ടത്തിനെതിരെ കൂടുതൽ ഓഡിയോ സന്ദേശം പുറത്തുവന്നിരുന്നു. കുറേകാലമായി യുവതി മാനസികമായി സമ്മർദത്തിലായിരുന്നു. അധിക്ഷേപവും അക്രമങ്ങളും തുടരുന്ന സാഹചര്യത്തിലാണ് പരാതി നൽകാൻ ഒരുങ്ങുന്നത്. ഇതുമായി ബന്ധപ്പെട്ട എല്ലാ തെളിവുകളും മുഖ്യമന്ത്രിക്ക് നൽകുമെന്നാണ് സൂചന.
നേരത്തെ പുറത്തുവന്ന ശബ്ദരേഖയും വാട്‌സാപ്പ് ചാറ്റും അടിസ്ഥാനമാക്കി ക്രൈംബ്രാഞ്ച് മാങ്കൂട്ടത്തിലിനെതിരെ കേസെടുത്തിരുന്നു. അഞ്ചുപേര്‍ ഇ മെയില്‍ വഴി പൊലീസ് ആസ്ഥാനത്തേക്ക് അയച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. പരാതി നല്‍കിയവരെല്ലാം മൂന്നാം കക്ഷികളായിരുന്നു. ഇരകളെ ഭീഷണിപ്പെടുത്തി പരാതി നല്‍കുന്നതില്‍നിന്ന് പിന്തിരിപ്പിക്കാന്‍ മക്കൂട്ടത്തില്‍ ശ്രമിക്കുന്നതായി ആരോപണമുയര്‍ന്നിരുന്നു.
അതേ സമയം,തിങ്കളാഴ്ച പുറത്തുവന്ന ശബ്ദരേഖയിലും യുവതിയോട് രാഹുൽ ഗർഭഛിദ്രത്തിന് നിർബന്ധിക്കുന്നത് വ്യക്തമാണ്. ആദ്യം ഗർഭിണിയാകാൻ പെൺകുട്ടിയോട് ആവശ്യപ്പെടുകയും പിന്നീട് ഗർഭഛിദ്രം നടത്താൻ നിർബന്ധിക്കുകയും ചെയ്യുന്നതിന്റെ ശക്തമായ തെളിവുകളാണ് മാധ്യമങ്ങൾ പുറത്തുവിട്ടത്.