
തൃശൂർ : ഒമ്പത് വയസ്സുള്ള കുട്ടിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ പ്രതിക്ക് 40 വർഷം കഠിനതടവ് ശിക്ഷ.മുള്ളൂർക്കര സ്വദേശി കൂർക്കപറമ്പിൽ സുരേഷ് (54)നെയാണ് വടക്കാഞ്ചേരി ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ (പോക്സോ) കോടതി ശിക്ഷിച്ചത്.തടവിന് പുറമേ ഒരു ലക്ഷം രൂപ പിഴയും പ്രതി ഒടുക്കണം.
2024 മാർച്ചിലാണ് കുട്ടിയുടെ പുതുതായി പണിത വീട്ടിൽ പണിക്ക് വന്ന സമയത്ത് പ്രതി കുട്ടിയെ ഒന്നിലധികം തവണ ലൈംഗികാതിക്രമം നടത്തിയത്. കുട്ടി വീട്ടിൽ വിവരമറിയിച്ചതിനെ തുടർന്നാണ് സംഭവം പുറത്തറിഞ്ഞത്.