കൊട്ടാരക്കര : വീട്ടിൽ അതിക്രമിച്ചു കയറി ഒൻപത് വയസ്സുകാരിയോട് ലൈംഗിക അതിക്രമം നടത്തിയ പ്രതി അറസ്റ്റിൽ. കൊട്ടാരക്കര കുളക്കട സ്വദേശി രാജേഷ് (39) ആണ് പിടിയിലായത്. ജൂലൈ 31 ന് വൈകിട്ട് നാലരയോടെയാണ് സംഭവം നടന്നത്.
വീട്ടിൽ ആരുമില്ലാത്ത സമയം സ്കൂട്ടറിൽ എത്തിയ രാജേഷ് അതിക്രമിച്ചു കയറി കുട്ടിയെ കടന്നുപിടിച്ച് ഉപദ്രവിക്കുകയായിരുന്നു.
പ്രതിയെ രാത്രി 12 ഓടെ കുളക്കടയിൽ നിന്നും കസ്റ്റഡിയിലെടുത്തു. പ്രതിയുടെ ഫോട്ടോ എടുത്ത് കുട്ടിയെ കാണിച്ച് തിരിച്ചറിഞ്ഞു. തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തി. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.