പെണ്‍കുട്ടിയോട് ലൈംഗിക അതിക്രമം ; വയോധികന് 14 വര്‍ഷം കഠിന തടവ് |sexual abuse

കാട്ടകാമ്പാല്‍ ചിറക്കല്‍ പയ്യുവളപ്പില്‍ ഉമ്മറിനെയാണ് (69) ശിക്ഷിച്ചത്.
sexual abuse
Published on

തൃശൂര്‍ : പെണ്‍കുട്ടിയോട് ലൈംഗിക അതിക്രമം കാണിച്ച വയോധികന് 14 വര്‍ഷം കഠിന തടവ്.കാട്ടകാമ്പാല്‍ ചിറക്കല്‍ പയ്യുവളപ്പില്‍ ഉമ്മറിനെയാണ് (69) കുന്നംകുളം പോക്‌സോ കോടതി ശിക്ഷിച്ചത്. കഠിന തടവിന് പുറമേ 55,000 രൂപ പിഴയടയ്ക്കാനും കോടതി നിർദ്ദേശിച്ചു.

2024-ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പെണ്‍കുട്ടിയെ പിന്തുടര്‍ന്ന് ബൈക്കില്‍ എത്തിയ പ്രതി ശല്യം ചെയ്യുകയും ലൈംഗിക അതിക്രമം നടത്തുകയും ചെയ്തു. മറ്റൊരു ദിവസം പെൺകുട്ടി സ്‌കൂളിലേക്ക് പോകുമ്പോള്‍ തടഞ്ഞുനിര്‍ത്തി ശല്യം ചെയ്യുകയും ചെയ്തു.

സ്ഥിരമായി ലൈംഗികാതിക്രമം നടത്തി ബുദ്ധിമുട്ടിച്ചതിനെ തുടര്‍ന്ന് പെണ്‍കുട്ടി കുന്നംകുളം പോലീസില്‍ പരാതി നല്‍കി. കുന്നംകുളം പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് പ്രതിയായ ഉമ്മറിനെ കുന്നംകുളം പോക്‌സോ കോടതി ശിക്ഷിച്ചത്.

Related Stories

No stories found.
Times Kerala
timeskerala.com