തൃശൂർ : തൃശൂരിൽ വനിതാ പ്രവർത്തകയ്ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കോൺഗ്രസ് നേതാവിനെതിരെ കേസെടുത്ത് പൊലീസ്.കോൺഗ്രസ് പുതുക്കാട് ബ്ലോക്ക് ജനറൽ സെക്രട്ടറി സി എച്ച് സാദത്തിനെതിരെയാണ് പൊലീസ് കേസെടുത്തത്.
കടം വാങ്ങിയ പണം തിരികെ നൽകാൻ പോയപ്പോൾ ലൈംഗികാതിക്രമം നടത്തിയെന്നാണ് പരാതി. തൃശൂർ റൂറൽ എസ്പിക്കാണ് പരാതി നൽകിയത്. നിലവിൽ സാദത്ത് ഒളിവിലാണ്. കേസെടുത്തത്തോടെയാണ് യുവാവ് ഒളിവിൽ പോയത് എന്ന് പൊലീസ് അറിയിച്ചു. സാദത്തിനെ കോൺഗ്രസ് പാർട്ടി നേതൃത്വത്തിൽ നിന്നും പുറത്താക്കിയതായി പാർട്ടി അറിയിച്ചു.