കൊല്ലം : കുട്ടികൾക്കെതിരെ ലെെംഗികാതിക്രമം നടത്തിയ മധ്യവയസ്‌കൻ അറസ്റ്റിൽ.ആലുംകടവ് മരു. സൗത്ത് കോയിത്തറ മേക്കതില്‍ രാജു(52)വാണ് കരുനാഗപ്പള്ളി പോലീസിന്റെ പിടിയിലായത്. പ്രതിക്കെതിരെ
പോക്‌സോ വകുപ്പ് ചേർത്തിരിക്കുന്നത്.സ്‌കൂളില്‍ പോയ കുട്ടിയെ കുഴിമന്തി വാങ്ങിക്കൊടുക്കാമെന്നു പറഞ്ഞ് പ്രലോഭിപ്പിച്ച് വീട്ടില്‍ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു പ്രതി.
കുട്ടിയുടെ മാതാപിതാക്കള്‍ കരുനാഗപ്പള്ളി പോലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുത്ത് പ്രതിയെ പിടികൂടുകയായിരുന്നു.