കോഴിക്കോട് : പത്തുവയസ്സുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ പ്രതിക്ക് 15 വർഷം കഠിനതടവ്. പൂതംപാറ സ്വദേശി കുന്നുമ്മൽ കുഞ്ഞിരാമനെ (64)യാണ് ജഡ്ജി കെ.നൗഷാദ് അലി ശിക്ഷിച്ചത്.
നാദാപുരം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ശിക്ഷ വിധിച്ചത്.തടിവ് പുറമേ 30,000 രൂപ പിഴയും പ്രതി ഒടുക്കണം.2021ൽ കുട്ടിക്ക് എട്ടു വയസ്സുണ്ടായിരുന്നപ്പോൾ വീട്ടുസാധനങ്ങൾ വാങ്ങാൻ പോയ സമയത്തും പിന്നീട് സ്കൂളിലേക്കു പോകാൻ ജീപ്പ് കാത്തുനിൽക്കുന്ന സമയത്തും പ്രതിയുടെ കടയിൽവച്ച് ലൈംഗികാതിക്രമത്തിനിരയാക്കി എന്നാണ് കേസ്.പീഡനത്തെ കുറിച്ച് വിദ്യാർഥിനി സ്കൂൾ കൗൺസിലർ മുഖേന തൊട്ടിൽപാലം പൊലീസ് സ്റ്റേഷനിൽ വിവരം അറിയിക്കുകയായിരുന്നു.