എറണാകുളം : പെരുമ്പാവൂരിൽ പതിനൊന്ന് വയസുകാരിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ കേസിൽ പ്രതി അറസ്റ്റിൽ. പലചരക്ക് സാധനങ്ങൾ വാങ്ങാൻ കടയിൽ എത്തിയ കുട്ടിക്കെതിരെ സ്ഥാപന ഉടമ രവീന്ദ്രൻ അതിക്രമം നടത്തിയത്.
സെപ്റ്റംബർ 26ന് വൈകിട്ടായിരുന്നു സംഭവം നടന്നത്. ഭയം കാരണം കുട്ടി ആദ്യഘട്ടത്തിൽ വിവരങ്ങൾ ആരോടും പറഞ്ഞിരുന്നില്ല. പിന്നീട് കുട്ടി അമ്മയെയും ടീച്ചറെയും വിവരമറിയിക്കുകയായിരുന്നു.
ടീച്ചർ അറിയിച്ചതിനെ തുടർന്നെത്തിയ ചൈൽഡ് വെൽഫെയർ കമ്മറ്റി കുട്ടിയുടെ മൊഴി രേഖപ്പെടുത്തുകയും വിവരം പൊലീസിന് കൈമാറുകയായിരുന്നു. പോക്സോ വകുപ്പ് പ്രകാരം പ്രതിക്കെതിരെ കേസെടുത്ത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.